പ്രിയ നൊമ്പരമേ വിളികേൾക്കുനീ
പാതിയടഞ്ഞ നിൻ കണ്ണിൽ വിളക്കാകാം ഞാൻ
പ്രിയ സ്വപ്നമേ മറയാതെ നീ
പാതി പറഞ്ഞ കഥ പറയാം ഞാൻ
പ്രിയ നൊമ്പരമേ വിളികേൾക്കുനീ
ആ ആാാ ആ ആാാ ആാാ ആ ആാാ
ദൂരെ പൂക്കും പൂമാവ് കണ്ടുഞാൻ
പൂം തുമ്പി പാറി കളിച്ചേധോ കാറ്റിൽ കാണാത്ത സുന്ദര വീഥികളിൽ
പാടാത്ത സുന്ദര ഗാനങ്ങളായ് രാഗങ്ങളായി
ഏതോ കിനാവിന്റെ താരാട്ടു പോലെ തഴുകാനുണർന്നു നീ
പ്രിയ നൊമ്പരമേ വിളികേൾക്കുനീ
ആ ആാാ ആാാ ആാാ ആാാ ആാാ
പ്രേമർദ്രമേതോ അഴലിൻ ആഴങ്ങൾ താനെ മായുന്നു
ഏതോ നിലാപക്ഷി പാടും പോലെ
പ്രിയ നൊമ്പരമേ വിളികേൾക്കുനീ